……………………………………………………………………………………..
കുടക്കാവിലെ കൊച്ചരുവിക്ക് എന്തു സംഭവിച്ചു?
………………………….
കവിത
……………………
വയലുകൾക്കു നടുവിലൂടെ
അനവരതം പ്രവഹിച്ചുകൊണ്ടേയിരുന്ന
കുടക്കാവിലെ ജലവാഹിനിക്കു എന്തു സംഭവിച്ചു?
പാടങ്ങളിലേക്കു നനവുപകർന്നിരുന്ന
നിത്യകന്യകയുടെ ജഡം
വരണ്ട ഭൂമിയിൽ കരുവാളിച്ചു
കുടക്കാവിലെ ജനവാസമേഖലയിലേക്കു
പത്മനാഭന്റെ ചക്രം ഉരുണ്ടുവന്നപ്പോൾ
മരണത്തിലേക്ക് കൂപ്പുകുത്തിയ ഭൂതകാലമഹിമ
വളച്ചുകെട്ടിയ പറമ്പുകളിൽ
മുളച്ചുപൊങ്ങിയ കോൺക്രീറ്റ് കൂണുകൾ
അതിനകത്തെ ലീലാവിലാസങ്ങളിൽ
മതിമറന്ന് നവതലമുറ
തൊഴിലുറപ്പുകാർ കാടുവെട്ടി
വീരചരമം പ്രാപിച്ച കൊച്ചരുവിയുടെ
ശവമടക്കിവരുമ്പോൾ
ഒരുകരയിൽ കോണ്ഗ്രസ്സിന്റേയും
മറുകരയിൽ മാർക്സിസ്റ്റിന്റെയും
കൊടികൾ പറക്കുന്നു
വരാലും കയ്ച്ചലും മുസുവും വാളയും
പുല്ലനും മുല്ലാകൊട്ട്ലയും കലംപിരണ്ടിയും
കുരുടനും കമ്മൗവും ചെരുവും
നൂറുകൂട്ടം ജീവജാലങ്ങൾ
വിഹരിച്ചിരുന്ന ജലവിതാനങ്ങൾ
വേനൽ നക്കിത്തുടച്ച
പച്ചപ്പിന്റെ കുടീരങ്ങൾ
മെലിഞ്ഞുണങ്ങിയ കരകളിൽ
കത്തിയെരിഞ്ഞ കൈതക്കാടുകൾ
കുളക്കോഴികൾ ഒളിഞ്ഞിരുന്ന
അതിരാണിക്കാടുകൾ
വയൽ വരമ്പിലൂടെ നീങ്ങുന്ന
മീൻകൊത്തിയും കൊറ്റിയും
ചരൽ മൂടിയ തിരുമേനിയിൽ
താളും കൂവയും പടർന്ന അടിവയറ്റിൽ
കുടക്കാവിന്റെ ഭൂതകാലചരിതം
ചരിത്രാധ്യാപകൻ ശ്രീധരൻ മാഷിന്റെ
ഓർമ്മപുസ്തകത്തിൽ നിന്നും കടംകൊണ്ടത്
കുടക്കാവിന്റെ ഗംഗയും ബ്രഹ്മപുത്രയുമായി
വയർ നിറഞ്ഞൊഴുകിയിരുന്ന കൊച്ചരുവി
കുറുകെയൊരു കാമുകിൻപാലം
കുളങ്ങളിലെ ജൈവവൈവിധ്യത്തെ
ക്കുറിച്ചൊരു ഗൂഗിൾ മീറ്റിൽ
കർക്കടകകൂരിരുട്ടിൽ
ചൂട്ടുകനൽ കാട്ടിയ കാഴ്ചയിൽ
വയൽ വരമ്പിലൂടെ നടന്ന
ഓർമ്മകൾ പങ്കുവെച്ച്
പരിസ്ഥിതി പ്രവർത്തകൻ
പരമേശ്വരവാരിയർ,
പത്തേക്കറിൽ കാടുവളർത്തി
പ്രകൃതിക്കു കൊടുത്ത
കഥ പറയുമ്പോൾ സ്മരിക്കുന്നു,
കുടക്കാവിലെ കൊച്ചരുവി
ഇനിയും പുനർജനിക്കുമോ?
…………………………….
അശോകൻ മീങ്ങോത്ത്.
…………………………………………………………..🍒
പൂർത്തീകരിക്കാത്ത ചിത്രം
……………………………………………………………………..
ഗിരീഷ്കുമാർ കുനിയിൽ
………………………………………………………………………………….
കഴിഞ്ഞ മൂന്ന് ദിവസമായി ഓൺലൈനിൽ പോലും കാണാതിരുന്നപ്പോഴാണ് അവളവനെ വിളിച്ചത്!
പെട്ടെന്ന് തന്നെ അവൻ ഫോണെടുത്തു.
ഹലോ എന്ന ചിരിക്കു ശേഷം അവൾ ചോദിച്ചു
“എന്തു പറ്റി നിനക്ക് ….. രണ്ട് മൂന്ന് ദിവസമായി ഫോൺ വിളിച്ചമില്ല, ഓൺലൈനിലുമില്ല. “
“ഞാനൊരു വർക്കിലാണ്, അത് പൂർത്തിയായ ശേഷം മാത്രമേ ഫോണിൽ തൊടു എന്ന് ഉറച്ച തീരുമാനമായിരുന്നു “
“അപ്പോ…അത് പൂർത്തിയായി എന്നല്ലേ ഞാൻ മനസിലാക്കേണ്ടത്?
” ങ്ഹാ ..ഇനി ഒന്ന് രണ്ട് ടച്ചപ്പ് മാത്രം….. ഇന്നത്തോടെ ഫിനിഷവും ” അവളിൽ ആകാംക്ഷ നിറഞ്ഞു അവൾ പറഞ്ഞു
“എങ്കി ഞാനിപ്പോത്തന്നെ വരികയാണ്’, നിൻ്റെ എല്ലാ ചിത്രങ്ങളും ആദ്യം കാണുന്നതും അഭിപ്രായങ്ങൾ പറയുന്നതും ഞാനല്ലേ…, അരമണിക്കൂറിനകം ഞാനെത്തും”
“വേണ്ട, വേണ്ട നീ നാളെ എത്തിയാൻ മതി അത് പൂർത്തിയാവാതെ നീ കാണരുത് “
” ഇനി ടച്ചപ്പല്ലേ ഉള്ളൂ…. ഞാൻ കണ്ടാലെന്താ…ഞാൻ വരും”” അവനെന്തെങ്കിലും പറയും മുമ്പേ അവൾ ഫോൺ കട്ടാക്കിയിരുന്നു അവളെയാണവൻ വരച്ച തന്നവൾക്കറിയില്ലായിരുന്നു. അവൾ പരിചയപ്പെട്ടതു മുതൽ അവൻ വരക്കുന്നത് മുഴുവൻ മറ്റൊരാൾ കാണുന്നതിന് മുമ്പ് കണ്ടിരുന്നത് അവളായിരുന്നു. അവൾക്കവൻ്റെ ചിത്രങ്ങളോടും, അതിലേറെ അവനോടും പ്രിയമായിരുന്നു ആ ചിത്രത്തിൻ്റെ അവസാന മിനുക്കുപണി എന്നവൻ ഉദ്ദേശിച്ചിരുന്നത് അവളുടെ കണ്ണുകളായിരുന്നു
അവൻ ചിന്തിച്ചു: അവളെ ത്തും മുമ്പ് ആനക്ഷത്രകണ്ണുകൾ കൂടി പകർത്തണം അവൾക്ക് താൻ നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാവണം ഇത്! അവൻ്റെ ഉള്ളിൽ നിന്നും അവനാ കണ്ണുകൾ ക്യാൻവാസിലേക്ക് പകർത്തുവാനായി ബ്രഷപെടുത്തു പെട്ടെന്നായിരുന്നു അവൻ്റെ കഴുത്തിൽ നിന്നും ചുമലിലൂടെ ഇടത് നെഞ്ചിലേക്ക് ഒരു പുളച്ചിൽ ! വേദന അസഹ്യമായ വേദനചായത്തിൽ മുക്കിയ ബ്രഷ് അവൻ്റെ നെഞ്ചിലുടെ ഒന്ന് കോറി അവ്യക്തമായ രണ്ടക്ഷരങ്ങൾ അവൻ്റെ നെഞ്ചിൽ വിരിഞ്ഞു അത് “വീണ” എന്നായിരുന്ന അവനാക്യാൻവാസിന് മുന്നിൽ മലർന്ന് വീണു ഒന്നും ഒച്ചരിക്കാനാവാതെ ആ ശരീരം നിശ്ചലമായതും ഒരു ഓട്ടോ ആ വീട്ടുപടിക്കൻ വന്നു നിന്നു.
…………………………………………………………………………